സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6480 ആയി. 356 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചികില്‍സയില്‍ കഴിയുന്നവരില്‍ 308 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി. ഇതില്‍ 367323 പേര്‍ സുഖം പ്രാപിച്ചു.
2574 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയിലാണ്. ഇവരില്‍ 473 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്

No comments