Breaking News

രാഹുല്‍ ഗാന്ധി കല്‍പറ്റയില്‍ ട്രാക്ടര്‍ റാലി നടത്തി.

 


കല്‍പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കല്‍പറ്റയില്‍ ട്രാക്ടര്‍ റാലി നടത്തി. മണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെ.സി.വേണുഗോപാല്‍ എംപിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയില്‍ അണിചേര്‍ന്നു.

No comments