ആഗോളതലത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ ഇരുപത്തിയഞ്ച് ലക്ഷത്തോട് അടുത്തിരിക്കുകയാണ്. 24.95 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. എട്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടിയിരിക്കുന്നു.
അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം കൊവിഡ് ബാധിതരാണ് നിലവില്‍ ഉള്ളത്.

No comments