Breaking News

കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു

 


ബെംഗളുരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. മന്ത്രിക്കെതിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി വന്നതിനാല്‍ ആണ് അദ്ദേഹം രാജിവച്ചത്. താന്‍ രാജിവയ്ക്കുന്നത് ധാര്‍മ്മികത മുന്‍നിര്‍ത്തിയാണെന്നും പരാതി വ്യാജമാണെന്നും മന്ത്രി പറഞ്ഞു.ആരോപണത്തെപ്പറ്റി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ രാജി സ്വീകരിക്കുകയും ചെയ്തു.

സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ നേതാവാണ് രമേശ് ജാര്‍ക്കിഹോളി. പീഡന പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവതിക്കുവേണ്ടി ബംഗളൂരുവിലെ ആക്ടിവിസ്​റ്റ് ദിനേശ് കല്ലഹള്ളി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ കമല്‍ പന്തിന് പരാതി നല്‍കിയിരുന്നു.

No comments