Breaking News

പോസ്റ്റര്‍ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ കൊല്ലം ഡിസിസി പ്രസിഡന്റ്


 കൊ​ല്ലം: പി. സി വിഷ്ണുനാഥിനെതിരായ പോസ്റ്റര്‍ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. വിഷ്ണുനാഥിനെതിരായ പ്രതിഷേധം ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. മുന്നണിയുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് പോസ്റ്ററിന് പിന്നില്‍. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും ബിന്ദു കൃഷണ അറിയിച്ചു.

കൊല്ലത്താണ് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചത്. ദേ​ശാ​‌ടന​ക്കി​ളി​യാ​യ വി​ഷ്ണു​നാ​ഥി​നെ കൊ​ല്ല​ത്ത് കെ​ട്ടി​യി​റ​ക്ക​രു​തെ​ന്നും കൊ​ല്ല​ത്തി​ന് ബി​ന്ദു കൃ​ഷ്ണ ത​ന്നെ മ​തി​യെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ലെ ആ​വ​ശ്യം. ചെ​ങ്ങ​ന്നൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ അ​ടി​വേ​ര് മാ​ന്തി​യ​യാ​ളാ​ണ് വി​ഷ്ണു​നാ​ഥെ​ന്നും പോ​സ്റ്റ​റി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

No comments