Breaking News

ബി​ന്ദു കൃ​ഷ്ണ​യ്ക്ക് സീ​റ്റു നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കൊല്ല​ത്തെ കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി

 


കൊ​ല്ലം: ബി​ന്ദു കൃ​ഷ്ണ​യ്ക്ക് സീ​റ്റു നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കൊല്ല​ത്തെ കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. ജി​ല്ല​യി​ലെ ര​ണ്ടു ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​​ന്‍റുമാ​രും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും രാ​ജി​വ​ച്ചു.

ബിന്ദു കൃഷ്ണയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ഓഫീസില്‍ വൈകാരിക രംഗങ്ങള്‍ അരങ്ങേറി. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയറിയിച്ച്‌ സ്ത്രീകള്‍ ഡി.സി.സി ഒാഫിസിലെത്തി മുദ്യാവാക്യം വിളിച്ചു. പ്രവര്‍ത്തകരുടെ വികാരപ്രകടനത്തിനടിയില്‍​ ബിന്ദു കൃഷ്ണയും കണ്ണീരണിഞ്ഞു. നാലുവര്‍ഷമായി കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് കൊല്ലത്ത് മല്‍സരിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചത്​.

No comments