കൈവിട്ടുപോയ കൊടുവള്ളി തിരിച്ചുപിടിക്കാൻ എംകെ മുനീർ..!! അഭിമാന പോരാട്ടം..!! കണക്കുകൾ അനുകൂലം ഈ മുന്നണിക്ക്..
കോഴിക്കോട്: കൊടുവള്ളിയില്‍ മുനീര്‍ പോരിനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിച്ച് ലീഗിെന്റ അഭിമാനം കാക്കാന്‍. അതോടൊപ്പം പാര്‍ട്ടിക്കുള്ളിലെ സീറ്റിനുവേണ്ടിയുള്ള പ്രാദേശിക പിടിവലികളില്പെട്ട് ലീഗ് കോട്ട തകരാതിരിക്കാന്‍.
സി.എച്ചിെന്റ പുത്രനെന്ന പദവിയും മുനീറിനെ നെഞ്ചിലേറ്റാന്‍ കൊടുവള്ളി തയാറാവുമെന്ന കണക്കുകൂട്ടലുമുണ്ട് പാര്‍ട്ടിക്ക്.
പ്രാദേശികവാദം കടുത്ത തോതില്‍ ഭീഷണിയുയര്ത്തുന്നതിനിടയിലാണ് മുനീര്‍ കൊടുവള്ളിയില്‍ അങ്കത്തിനിറങ്ങുന്നത്. ആ നിലക്ക് ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയുടെ പരിവേഷവുമുണ്ട്.
ലീഗിലെ യുവാക്കളാണ് മുനീറിന് കൊടുവള്ളിയിലേക്ക് പച്ചപ്പരവതാനി വിരിക്കാന്‍ മുന്നില്‍നിന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ മുനീറിന് പിന്തുണയും ധൈര്യവും പകരാന്‍ മുന്നോട്ടുവന്നിരുന്നു.
മണ്ഡലത്തിലെ പ്രമുഖനേതാക്കളായ എം.എ. റസാഖ് മാസ്റ്ററും വി.എം. ഉമ്മര്മാസ്റ്ററും മത്സരിക്കാന്‍ തയാറായി നിന്നിടത്തേക്കാണ് മുനീര്‍ എത്തുന്നത്. കഴിഞ്ഞതവണ നിയമസഭ തെരഞ്ഞെടുപ്പിെന്റ പടിവാതില്ക്കലില്വെച്ച് ലീഗില്‍നിന്ന് മറുകണ്ടം ചാടിയ കാരാട്ട് റസാഖ് ആണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
നേരിയ ഭൂരിപക്ഷത്തിനാണ് കാരാട്ട് റസാഖ് ജയിച്ചതെങ്കിലും അന്നത്തേക്കാള്‍ കരുത്തനായ സ്ഥാനാര്‍ഥിയാണ് അദ്ദേഹമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലം യു.ഡി.എഫിനൊപ്പമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിെന്റ നില ഭദ്രമാണ് കൊടുവള്ളിയില്‍.
പേക്ഷ കടുത്ത മത്സരം തന്നെയാവും മുനീറിന് കൊടുവള്ളിയില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
മണ്ഡലത്തിെന്റ ഭൂമിശാസ്ത്രവും ഘടനയും നേരേത്ത മുനീര്‍ മത്സരിച്ച സൗത്ത് നിയോജക മണ്ഡലത്തേക്കാള്‍ സങ്കീര്‍ണമാണ്. അടിയൊഴുക്കുകള്‍ തടയുക എന്നതും പ്രധാനമാവും. 2006ലും 2016ലുമാണ് ലീഗില്‍നിന്ന് വന്നവരെ മത്സരിപ്പിച്ച് എല്‍.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തത്.

No comments