വടകര കടക്കാന്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ. രമ തന്നെ..!! എൽഡിഎഫ് സ്ഥാനാർഥി കഴിഞ്ഞ തവണ തോറ്റ യുഡിഎഫ് സ്ഥാനാർത്ഥി..!! അനുകൂലം..
കോഴിക്കോട്: വടകരയില്‍ ആര്‍എംപി നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ പിന്തുണയ്ക്കാന്‍ യുഡിഎഫ്. ഇതോടെ ഏറെനാളായി വടകര സീറ്റിനെച്ചൊല്ലി യുഡിഎഫിലുള്ള തര്‍ക്കം അവസാനിച്ചേക്കും.
വടകരയില്‍ രമയെ പിന്തുണയ്ക്കണമെന്ന നിര്‍ദേശം ആദ്യംമുതലേ യുഡിഎഫില്‍ ശക്തമായിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ നിഷേധാത്മക നിലപാട് പ്രശ്നത്തെ സങ്കീര്‍ണമാക്കുകയായിരുന്നു.
അതേസമയം താന്‍ മത്സരിക്കുന്നില്ലെന്നും ആര്‍എംപിക്കുവേണ്ടി സെക്രട്ടറി എന്‍. വേണു രംഗത്തിറങ്ങുമെന്നായിരുന്നു രമയുടെ നിലപാട്. രമയെങ്കില്‍ മാത്രമായിരിക്കും പിന്തുണയെന്ന് യുഡിഎഫിലെ ഒരു വിഭാഗം നിലപാടെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ വേണമെന്ന് മറ്റൊരുവിഭാഗവും വാദിച്ചു. ഇതോടെ നിലച്ച വടകര യുഡിഎഫ് സ്ഥാനാര്‍ഥി ചര്‍ച്ച പിന്നീട് ഡല്‍ഹിയിലേക്കു മാറുകയായിരുന്നു. വിജയ സാധ്യതമാത്രം പരിഗണിച്ച എഐസിസിയാണ് രമയെ പിന്തുണയ്ക്കുന്ന നിലപാട് കൈക്കൊണ്ടത്. മത്സരിക്കേണ്ടതിന്റെ പ്രാധാന്യം കോണ്‍ഗ്രസിലെ നേതാക്കള്‍ രമയെ നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തിയതോടെയാണ് മത്സരത്തിനുള്ള സന്നദ്ധത രമ അറിയിച്ചത്.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ.കെ. രമ ഇരുപതിനായിരത്തിലധികം വോട്ട് നേടിയിരുന്നു. അന്ന് രമയെ പിന്തുണച്ചിരുന്നെങ്കില്‍ ഇടതുമുന്നണിയെ തടയാനാകുമായിരുന്നു. ഇടതുമുന്നണിയിലെ സി.കെ. നാണുവായിരുന്നു വിജയിച്ചത്. 2016-ലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനാണ് ഇക്കുറി ഇടതു സ്ഥാനാര്‍ഥി. എല്‍ജെഡി ഇടതുമുന്നണിയിലെത്തിയതോടെയാണ് മനയത്ത് ചന്ദ്രന് മുന്നണി മാറി മത്സരിക്കാനായത്.

No comments