Breaking News

യുഡിഎഫ് അനുവദിച്ച മലമ്ബുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍.

 


തൃശ്ശൂര്‍: യുഡിഎഫ് അനുവദിച്ച മലമ്ബുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍. മലമ്ബുഴ സീറ്റിന് പകരം ഏലത്തൂരാണ് വേണ്ടതെന്നും ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ പറഞ്ഞു.

ഏലത്തൂര്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും ജോണ്‍ ജോണ്‍ പറഞ്ഞു. യുഡിഎഫ് മലമ്ബുഴ മണ്ഡലം നാഷണല്‍ ജനതാദളിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി വിരുദ്ധരും രംഗതെത്തിയിരുന്നു. നാഷണല്‍ ജനതാദളിന് സീറ്റ് നല്‍കിയാല്‍ മലമ്ബുഴയില്‍ നേമം ആവര്‍ത്തിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയി.

No comments