Breaking News

നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതോടെ വീടിന് സമീപത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി


 നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതോടെ വീടിന് സമീപത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. നേമത്ത് മത്സരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ടു സീറ്റുകളില്‍ മത്സരിക്കുമോ എന്ന കാര്യം കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കാന്‍ സാധ്യത എന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് രാവിലെ മുതല്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസുകാര്‍ എത്തി തുടങ്ങിയത്. വൈകാരികമായ നിരവധി പ്രകടനങ്ങളാണ് സംഭവസ്ഥലത്ത് അരങ്ങേറിയത്. ഇതിനിടെ മീനടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജസ്റ്റിന്‍ ജോണ്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണിയും മുഴക്കി.

No comments