വീണ്ടും ട്വിസ്റ്റ്..?? മുരളീധരനെ ഡല്‍ഹിക്ക് വിളിച്ചു..!! കാരണം..
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കെ. മുരളീധരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ഥി ചര്‍ച്ചകളുടെ ഭാഗമായാണ് മുരളീധരനെ വിളിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച മുരളീധരന് ഡല്‍ഹിയിലെത്തും.
ബിജെപിയുടെ സിറ്റിംഗ് സിറ്റായ നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മുരളീധരനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
വട്ടിയൂര്‍ക്കാവിലോ നേമത്തോ കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് വിവരം. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുതിയ ഫോര്‍മുലകളെക്കുറിച്ച് ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ഥികളെ മാറ്റിയേക്കുമെന്നും വിവരമുണ്ട്.

No comments