കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 55 ശതമാനത്തിലേറെ പുതുമുഖങ്ങള്‍
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 55 ശതമാനത്തിലേറെ പുതുമുഖങ്ങള്‍. 92 സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും 86 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്. പുതുമയുള്ളതും യുവാക്കള്‍ക്ക് മൂന്‍തൂക്കം നല്കുന്ന പട്ടികയാണ് മുല്ലപ്പള്ളി പ്രഖ്യാപിച്ചത്.
25നും 50 നും ഇടയില്‍ പ്രായമുള്ള 46 പേര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി. 51 മുതല്‍ 60 വരെ പ്രായത്തില്‍ 22 പേര്, 60 നും 70നും ഇടയില്‍ 15 പേര് സ്ഥാനാര്‍ഥികളായി.

No comments