Breaking News

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിയെ മാറ്റുന്ന കാര്യം സിപിഐ പരിഗണിക്കുന്നു

 


മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിയെ മാറ്റുന്ന കാര്യം സിപിഐ പരിഗണിക്കുന്നു. മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെപിഎ മജീദിനെതിരെ ഉയര്‍ന്ന പ്രതിഷേധം മുതലെടുക്കാനാണ് സിപിഐ നീക്കം.

മുസ്‍ലിം ലീഗിന്‍റെ ഉറച്ച കോട്ടയായ തിരൂരങ്ങാടിയില്‍ കഴിഞ്ഞ തവണ വിജയത്തോളം പോന്ന പരാജയമായിരുന്നു എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തിന്‍റേത്. 2011ല്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്കായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറബ്ബ് ജയിച്ചത്. 2016ല്‍ 7000ല്‍ താഴെ വോട്ടുകളായി അബ്ദുറബിന്‍റെ ഭൂരിപക്ഷം കുറക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിനായി. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്നായിരുന്നു നിയാസ് പുളിക്കലകത്തിന്റെ നിലപാട്.

No comments