എറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി കോൺഗ്രസിൽ ; ഈ സീറ്റിൽ മത്സരിക്കും..
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ഥിയായി അരിത ബാബു. കായംകുളം നിയമസഭ മണ്ഡലത്തില്‍ യു. പ്രതിഭക്കെതിരെയാണ് 27 വയസുകാരിയായ അരിത മത്സരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് അരിത.
ശബരിമല, പൗരത്വ നിയമ സമര മുഖങ്ങളില്‍ വീറോടെ നിറഞ്ഞു നിന്ന അരിത പശു തൊഴുത്തിലെ ജോലികള്‍ കഴിഞ്ഞ ശേഷമാണ് പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ നിര്‍ധന കുടുംബത്തിലെ അംഗമെന്ന് പറഞ്ഞാണ് അരിതയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരിചയപ്പെടുത്തിയത്.
ഇക്കാര്യം മുല്ലപ്പള്ളി സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ എടുത്തു പറഞ്ഞു.
ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. ഇരുപതിയൊന്നാം വയസില്‍ കൃഷ്ണപുരം ജില്ലാപഞ്ചായത്ത് അംഗമായ അരിത സ്വന്തം നാട്ടില്‍ നിന്നും നിയമസഭയിേലക്ക് ജയിച്ച് കയറാനാകുമെന്ന പ്രതീക്ഷയിലാണ്.

No comments