ഇരുപത്തിയഞ്ചിനും അമ്ബതിനുമിടയില്‍ പ്രായമുള്ള 46 സ്ഥാനാര്‍ത്ഥികൾ..!! ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ കോണ്‍ഗ്രസ്..!! ഈ പട്ടിയ ഭരണം തിരിച്ച് പിടിക്കാൻ പര്യാപ്തം
ന്യൂഡല്‍ഹി: തലമുറ മാറ്റത്തിന്റെ പ്രകടമായ സൂചന നല്‍കി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. 25 വയസുമുതല്‍ 50 വയസ്സു വരെ പ്രായമുള്ള 46 സ്ഥാനാര്‍ത്ഥികളാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ച പട്ടികയിലുള്ളത്. കായംകുളത്ത് മത്സരിക്കുന്ന 26 വയസുകാരി അരിത ബാബുവാണ് പട്ടികയിലെ ബേബി.
കെഎസ്‌യു പ്രസിഡണ്ട് കെഎം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബില്‍, വി.ടി ബല്‍റാം, കെഎസ് ശബരീനാഥന്‍, എംജി കണ്ണന്‍, ഫിറോസ്ബാബു, പി സരിന്‍, അനൂപ് ബിഎസ്, ശോഭ സുബിന്‍, എഎം രോഹിത്, ദീപക് ജോയ്് തുടങ്ങി നിരവധി പേര്‍ക്ക് പട്ടികയില്‍ ഇടം കിട്ടി. 51 മുതല്‍ 60 വയസു വരെയുള്ള 22 പേരാണ് പട്ടികയിലുള്ളത്.
60 മുതല്‍ 70 വരെ 15 പേര്‍. 70 വയസിന് മുകളില്‍ മൂന്നു പേര്‍ പട്ടികയില്‍ ഇടംപിടിച്ചു.
കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 പേരുടെ പട്ടികയാണ് മുല്ലപ്പള്ളി പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്ബൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്ബി, തവനൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
യുവാക്കളുടെ പ്രാധിനിത്യവും പങ്കാളിത്തവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുഭവ സമ്ബത്തും പ്രവൃത്തി പരിചയവുമുള്ളവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു.

No comments