Breaking News

നേമം ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്​..!! കെ.മുരളീധരനെ ഇറക്കിയേക്കും..


 തിരുവനന്തപുരം: ബി.ജെ.പിയുടെ കയ്യിലുള്ള കേരളത്തിലെ ഏക നിയമസഭ മണ്ഡലമായ നേമം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്​. കെ.കരുണാകരന്‍റെ പഴയ തട്ടകമായ നേമത്ത്​ മകന്‍ കെ.മുരളീധരനെത്തന്നെ ഇറക്കാന്‍ കോണ്‍ഗ്രസ്​ ചര്‍ച്ചകള്‍ നടത്തുന്നതായാണ്​ വിവരം. അതേ സമയം നേമവുമായി ബന്ധപ്പെട്ട്​ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന്​ കെ.മുരളീധരന്‍ അറിയിച്ചു. ​


നിലവില്‍ വടകര എം.പിയായ കെ.മുരളീധരന്‍ സന്നദ്ധത അറിയി​ച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയോ രമേശ്​ ചെന്നിത്തലയോ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും പരിഗണിക്കുമെന്നാണ്​ വിവരം. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്​ മണ്ഡലത്തില്‍ നിന്നും മുരളീധരന്‍ രണ്ടുതവണ നിയമസഭയിലെത്തിയിട്ടുണ്ട്​.


നേമത്ത്​ ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കുന്നത്​ കേരളത്തിലെ ഫലത്തെ മൊത്തം അനുകൂലമായി സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ്​ കോണ്‍ഗ്രസ്​.


കഴിഞ്ഞ തവണ 8,671 വോട്ടുകള്‍ക്കാണ്​ ഒ.രാജഗോപാല്‍ സി.പി.എമ്മിലെ വി.ശിവന്‍കുട്ടിയ പരാജയപ്പെടുത്തിയത്​. യു.ഡി.എഫ്​ സ്ഥാനാര്‍ഥിയായി മത്സരിച്ച ജെ.ഡി.യുവിന്‍ വി.സുരേന്ദ്രന്‍ പിള്ളക്ക്​ 13,860 വോട്ടുകള്‍ മാത്രമാണ്​ നേടാനായത്​.

No comments