Breaking News

ഇന്ത്യയില്‍ രണ്ടു കൊറോണ വാക്‌സിനുകള്‍ കൂടി മെയ് മാസത്തോടെ തയ്യാറാകും

 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടു കൊറോണ വാക്‌സിനുകള്‍ കൂടി മെയ് മാസത്തോടെ തയ്യാറാകുമെന്ന് കൊറോണ കര്‍മ സമിതി അദ്ധ്യക്ഷന്‍ ഡോ എന്‍ കെ അറോറ. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, ഇന്ത്യന്‍ കമ്ബനിയായ സൈഡസ് കാഡില എന്നിവയാണ് തയ്യാറാകുന്നത്.

സ്പുട്‌നിക് വി നാലോ അഞ്ചോ ആഴ്ച്ചകള്‍ക്കുള്ളില്‍ ഉപയോഗത്തിന് തയ്യാറാകും. തുടര്‍ന്ന് തയ്യാറാകുക സൈഡസ് കാഡില വാക്‌സിനാണ്. അത് മെയ് അവസാനത്തോടെ വിതരണം ചെയ്യാനാകും. ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ വാക്‌സിന്‍ മൂലം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2020 സെപ്തംബറിലാണ് ഇന്ത്യയില്‍ സ്പുട്‌നിക് വിയുടെ ക്ലിനിക്കല്‍ ട്രയലിന് തുടക്കം കുറിച്ചത്.

No comments