Breaking News

ഇരിക്കൂറിൽ മഞ്ഞുരുകുന്നു..!! ഈ ഫോർമുല നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് എത്തുന്നു.. ഒറ്റക്കെട്ട്..

 


കണ്ണൂര്‍: കോണ്‍ഗ്രസിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച ഇരിക്കൂര്‍ വിഷയം രമ്യതയിലേക്ക്. ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാന്‍ഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരില്‍ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നതായാണ് സൂചന.


ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ചര്‍ച്ച നടത്തും. കണ്ണൂരില്‍ രാവിലെ 9 മണിക്കാണ് ചര്‍ച്ച. കടുത്ത നിലപാട്‌ വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം.


വിമതനെ നിര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് എ ഗ്രൂപ്പ് പിന്മാറിയേക്കും. സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങിയത്. എ ഗ്രൂപ്പ് ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവെച്ചു.



ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് എ ഗ്രൂപ്പ് പൂര്‍ണ്ണമായി മാറി നിന്നതോടെ സമവായമുണ്ടാക്കാന്‍ ഐ ഗ്രൂപ്പ് നേതാക്കളും ശ്രമിച്ചിരുന്നു. അതിനിടെ സ്ഥാനാര്‍ത്ഥിയായ സജീവ് ജോസഫ് ഇന്ന് ഇരിക്കൂറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.


കെ.സി ജോസഫിന് മണ്ഡലത്തിന്‍്റെ പ്രത്യേക മേല്‍നോട്ടം നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യനെ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. നിലവിലെ അധ്യക്ഷന്‍ സതീശന്‍ പാച്ചേനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാന്‍ താല്‍ക്കാലികമായെങ്കിലും ചുമതല നല്‍കിയേക്കും.

No comments