Breaking News

വെട്ടിത്തിരിയുന്ന പിച്ചില്‍ ഇടര്‍ച്ചകാട്ടാതെ റണ്ണൊഴുക്കിയ പന്തിന്‍റെ മിടുക്കില്‍ പിറന്നത്​ മനോഹര സെഞ്ച്വറി

 


അഹ്​മദാബാദ്​: വെട്ടിത്തിരിയുന്ന പിച്ചില്‍ ഇടര്‍ച്ചകാട്ടാതെ റണ്ണൊഴുക്കിയ പന്തിന്‍റെ മിടുക്കില്‍ പിറന്നത്​ മനോഹര സെഞ്ച്വറി. പന്തും ബാറ്റുമായുള്ള മത്സരത്തില്‍ മുന്‍നിര ബാറ്റ്​സ്​മാന്മാര്‍ തോറ്റു പിന്മാറിയ ക്രീസില്‍ ഋഷഭ്​ പന്ത്​ (101) ആക്രമണാത്​​മക ബാറ്റിങ്ങുമായി കളം നിറഞ്ഞപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തിലേറി നാലാം ക്രിക്കറ്റ്​ ടെസ്റ്റില്‍ ഇന്ത്യക്ക്​ ലീഡ്​. ഒന്നാമിന്നിങ്​സില്‍ 205 റണ്‍സിന്​ പുറത്തായ ഇംഗ്ലണ്ടിന്​ മറുപടിയായി ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കവേ ഏ​ഴു വിക്കറ്റ്​ നഷ്​ടത്തില്‍ 294 റണ്‍സെടുത്തിട്ടുണ്ട്​. മൂന്നു വിക്കറ്റ്​ കൈയിലി​രിക്കേ ഇന്ത്യക്ക്​ 89 റണ്‍സ്​ ലീഡുണ്ട്​.

അഭേദ്യമായ അര്‍ധശതകവുമായി വാഷിങ്​ടണ്‍ സുന്ദറും (60 നോട്ടൗട്ട്​) 11 റണ്‍സെടുത്ത്​ അക്ഷര്‍ പ​േട്ടലുമാണ്​ ക്രീസില്‍.

No comments