മാറിമറിഞ്ഞു കേരളത്തിലെ സ്വർണ്ണവില
കൊച്ചി : കോവിഡും തുടര്‍ന്നുണ്ടായ സാമ്ബത്തിക സാഹചര്യവും മൂലം നിക്ഷേപകര്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി തെരഞ്ഞെടുത്തത് സ്വര്‍ണത്തെയായിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ഓഹരി വിപണികള്‍ കൂപ്പുകുത്തിയപ്പോള്‍ പിടിച്ച് നിന്നത് സ്വര്‍ണം മാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനം മാസങ്ങളായി സ്വര്‍ണത്തിന് കഷ്ടകാലമാണ്. യു.എസ് ട്രഷറി വരുമാനം ഉയര്‍ന്നതും ഡോളര്‍ സുരക്ഷിത നിക്ഷേപമായി വന്നതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയുണ്ടാക്കുന്നത്.
വിപണിയില്‍ സ്വര്‍ണത്തിന്‍റെ ഇ.ടി.എഫ് ഫണ്ടുകളെല്ലാം മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ വിയര്‍ക്കുകയാണ്. ആഗോള സമ്ബദ്വ്യവസ്ഥ വളര്‍ച്ചയിലേക്ക് നീങ്ങുന്നു.

No comments