വയനാടും.. പാലക്കാടും.. കേരളം മുഴുവൻ ഓടി നടന്ന് അനുനയവുമായി സുധാകരന്‍..!! കേരളം ഒറ്റക്കെട്ടോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്..!! നീക്കം കെപിപിസിസി പ്രസിഡൻറ് പദവിയിലേക്ക് മുന്നോടിയെന്ന പ്രതീക്ഷയിൽ പ്രവര്ത്തകര്.. ആ പ്രഖ്യാപനം ഉടൻ വരുമോ..?? സൂചന ഇങ്ങനെ..
പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് ചര്‍ച്ച നടത്തി. പെരിങ്ങോട്ടുകുറിശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചര്‍ച്ച നടന്ന്.
കോണ്‍ഗ്രസിലെ അണികളുള്ള നേതാവാണ് ഗോപിനാഥെന്നും അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ നേതൃത്വം തൊട്ടറിയുമെന്നും പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്നും സുധാകരന് പറഞ്ഞു. പാലക്കാട്ടെ പ്രശ്നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നും സുധാകരന് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വരുന്നതു വരെ കാത്തിരിക്കുമെന്ന് ഗോപിനാഥ് അറിയിച്ചു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വി.എസ്. വിജയരാഘവന്, കെ. അച്യുതന്, വി.സി. കബീര്‍, കെ.എ. ചന്ദ്രന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കോണ്‍ഗ്രസില്‍ രണ്ടു തരം നേതാക്കളുണ്ടെന്ന്, ഗോപിനാഥിനൊപ്പം മാധ്യമങ്ങളെ കണ്ട സുധാകരന്‍ പറഞ്ഞു. ജനപിന്തുണ ഉള്ളവരും ഇല്ലാത്തവരും. ജനപിന്തുണയുള്ള നേതാവാണ് ഗോപിനാഥ്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് അദ്ദേഹം. ഗോപിനാഥിനു പറയാനുള്ളതെല്ലാം താന്‍ കേട്ടു.
ഇക്കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റിനെയും മറ്റു മുതിര്‍ന്ന നേതാക്കളെയും ഫോണില്‍ അറിയിച്ചിട്ടുണ്ട്.
നാളെ അവര്‍ ഗോപിനാഥുമായി സംസാരിക്കും. അതോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടിക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസില്‍ സൂക്ഷ്മമായ പരിശോധനകള്‍ ഉണ്ടാവും. എന്തെങ്കിലും പിഴവെന്നു കണ്ടാല്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുമെന്ന സുധാകരന്‍ പറഞ്ഞു.
തനിക്കു പറയാനുള്ളതെല്ലാം സുധാകരനെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. തീരുമാനമെടുക്കും മുമ്ബ് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അതുകൊണ്ട് രണ്ടു ദിവസം കൂടി കാക്കും. പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല, എന്നാല്‍ കാത്തിരിക്കുമെന്ന് ഗോപിനാഥ് പറഞ്ഞു.
കേരളം മുഴുവൻ അനുനയ ചർച്ചയിൽ മുന്നിട്ടിറങ്ങിയ കെ സുധാകരൻ ഓരോ പ്രവർത്തകരെയും നേതാക്കളെയും ഗ്രൂപ്പ് ഭേദമില്ലാതെ അനുനയിപ്പിച്ച് കൂടെനിർത്താൻ മുന്നോട്ടു ഇറങ്ങി ഇരിക്കുകയാണ്. കെപിസിസി ഓഫീസിൽ നടക്കുന്ന ചർച്ചയും കേരളത്തിലെ ഓരോ മുക്കിലും മൂലയിലും ഓരോ പ്രവർത്തകരുടെയും നേതാക്കളുടെയും ഇടയിൽ ഉണ്ടാവുന്ന ചെറിയ പ്രശ്നം പോലും പോലും നിസ്സാരവൽക്കരിക്കാതെ അവരെ കേട്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ഇപ്പോൾ സുധാകരൻ ചെയ്യുന്നത്.
ഈ നീക്കം പ്രവർത്തകർ ഏറെ ആഗ്രഹിച്ച ആ പ്രഖ്യാപനത്തിനു മുന്നോടിയായി ആണോ എന്ന് സംശയം പല പ്രവർത്തകരുടെയും ഇടയിൽ ഇപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്. സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണം എന്ന് കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകരും ആരും ഏറെനാളായി ആഗ്രഹിക്കുന്നുണ്ട്.
എഐസിസി നടത്തിയ സർവേയിലും സുധാകരന് അനുകൂലമാണ് ഒപ്പം രാഹുൽഗാന്ധിക്കും പ്രിയം കെ സുധാകരൻ തന്നെയാണ്. മുമ്പും സുധാകരനെ കെപിസിസി പ്രസിഡൻറ് ആക്കാനുള്ള നീക്കം നടന്നെങ്കിലും ചില നേതാക്കളുടെ ഇടപെടൽ മൂലം അത് നീളുകയായിരുന്നു. എന്നാൽ ജീവന്മരണപ്പോരാട്ടം ആയ ഈ തെരഞ്ഞെടുപ്പില് ഒരു കാരണവശാലും ഭരണത്തിൽ കുറച്ചുള്ള ഒരു ഫലവും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കി എല്ലാ വോട്ടും സമാഹരിക്കാനുള്ള ഉള്ള ശ്രമം തന്നെയാവും നടക്കുക.
മിക്കവാറും മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരത്തിനിറങ്ങുകയും ആ സ്ഥാനത്തേക്ക് കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ വരാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

No comments