പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
കൊൽക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ശ്രദ്ധാകേന്ദ്രമായ നന്ദിഗ്രാമില്‍ സുവേന്ദു അധികാരി മത്സരിക്കും. ഇതോടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാകും നന്ദിഗ്രാം വേദിയാകുക.
57 മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അടുത്തിടെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. ആദ്യത്തെ രണ്ട് ഘട്ടങ്ങള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.

No comments