കോണ്‍ഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ പകുതിയില്‍ കൂടുതലും പുതുമുഖങ്ങളായിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി
തിരുവന്തപുരം : കോണ്‍ഗ്രസിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ പകുതിയില്‍ കൂടുതലും പുതുമുഖങ്ങളായിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച് കെ പാട്ടീല്‍. പട്ടികയില്‍ അറുപത് ശതമാനം പേരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നും, ഇത്തവണ യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കമ്മിറ്റി അറിയിച്ചു.
കോണ്‍ഗ്രസ് ഇത്തവണ 92 ല്‍ അധികം സീറ്റുകളില്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം എഐസിസി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണെന്നും എച്ച് കെ പാട്ടീല്‍ അറിയിച്ചു.കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുന്നത് കേന്ദ്ര നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും മേല്‍നോട്ടത്തിലാണ്.

No comments