ആലപ്പുഴയിലെ പാര്‍ട്ടിയിലെ അണികള്‍ക്കുള്ളില്‍ അമര്‍ഷം
ആലപ്പുഴ : ആലപ്പുഴയിലെ പാര്‍ട്ടിയിലെ അണികള്‍ക്കുള്ളില്‍ അമര്‍ഷം. രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് സീ റ്റ് നിഷേധിച്ചതിലാണ് അണികളില്‍ അമര്‍ഷം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്ബലപ്പുഴയില്‍ ജി.സുധാകരനും സീറ്റ് ഇല്ല എന്നതാണ് അണികളില്‍ അമര്‍ഷം ഉണ്ടാക്കിയിരിക്കുന്നത്. ഇടത് മുന്നണി തുടര്‍ച്ചയായി വിജയിക്കുകയും യുഡിഎഫ് സ്വാധീനമുള്ള ജില്ലയിലെ രണ്ട് മണ്ഡലങ്ങള്‍ ആണ് അമ്ബലപ്പുഴയും ആലപ്പുഴയും.
ഈ രണ്ട് മണ്ഡലങ്ങളിലും തുടര്‍ച്ചയായി ഇടത് സര്‍ക്കാരിന് ജയം നേടിക്കൊടുത്ത രണ്ട് പേരാണ് ടി.എം. തോമസ് ഐസക്കിനും ജി.സുധാകരനും. ഇവര്‍ക്ക് ഇത്തവണ സീറ്റ് ഇല്ലാത്തത് ജില്ലയിലെ മാറ്റ് മണ്ഡലങ്ങളിലും പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ ആക്ഷേപം.

No comments