റാന്നി മണ്ഡലം ഘടകകക്ഷിയായ മാണി കേരളാ കോണ്‍ഗ്രസിനു വിട്ടു നല്‍കാനുള്ള ഇടതുപക്ഷ തീരുമാനം സി.പി.എം-സി.പി.ഐ. അണികള്‍ക്കു സമ്മാനിച്ചത് കടുത്ത നിരാശ
റാന്നി: നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലം ഘടകകക്ഷിയായ മാണി കേരളാ കോണ്‍ഗ്രസിനു വിട്ടു നല്‍കാനുള്ള ഇടതുപക്ഷ തീരുമാനം സി.പി.എം-സി.പി.ഐ. അണികള്‍ക്കു സമ്മാനിച്ചത് കടുത്ത നിരാശ. പ്രത്യക്ഷത്തില്‍ പ്രതിഷേധം അറിയിക്കാന്‍ മുതിരുന്നില്ലെങ്കിലും മിക്ക പ്രാദേശിക നേതാക്കളുടേയും രഹസ്യ അഭിപ്രായ പ്രകടനം നേതൃത്വത്തിന്റെ തീരുമാനം തെറ്റായെന്നു തന്നെയാണ്.രാജു ഏബ്രഹാമിനു പകരം റോഷന്‍ റോയി മാത്യു റാന്നിയില്‍ മത്സരിക്കുമെന്ന പ്രചാരണം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ തീരുമാനം വന്നത്. അടുത്ത കാലം വരെ യു.ഡി.എഫിന് ഒപ്പമായിരുന്ന മാണി കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പം എത്തിയ ശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അത്ര താല്‍പര്യത്തോടെയല്ലെങ്കിലും പ്രാദേശിക വികാരം കണക്കിലെടുത്ത് മാണി കേരളാ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സി.പി.എം-സി.പി.ഐ.

No comments