കോൺഗ്രസ് ഡിഎംകെ മുന്നണി വിടാൻ സാധ്യത..?? ക്ഷണിച്ച് കമൽ ഹാസൻ..!! എന്തൊക്കെ സഹിച്ചാലും.. അത്.. കോൺഗ്രസിൽ നിർണായക തീരുമാനം..
ചെന്നൈ: ഡി.എം.കെ സഖ്യത്തില്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി. ഫെബ്രുവരി അവസാനവാരത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ചര്‍ച്ചക്ക് തുടക്കംകുറിച്ചത്. 30 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 18ല്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് ഡി.എം.കെയും. ഏറ്റവും ഒടുവില്‍ ഡി.എം.കെ 23 സീറ്റ് വരെ നല്‍കാമെന്ന് പറയുേമ്ബാള് 27 സീറ്റെങ്കിലും കിട്ടണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
പാര്‍ട്ടി ഓഫിസില്‍ സീറ്റ് വിഭജന ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച് വിവരിക്കവേ പി.സി.സി അധ്യക്ഷന്‍ കെ.എസ്. അഴഗിരി കണ്ണീരോടെ വിതുമ്ബി.
സീറ്റുകളുടെ എണ്ണമല്ല പ്രശ്നം, മറിച്ച് ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കളോട് ഡി.എം.കെ പുലര്‍ത്തിയ സമീപനമാണ് വേദനജനകമെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, കണ്ണുണ്ടെങ്കിലേ കണ്ണീര് വരുകയുള്ളൂവെന്നായിരുന്നു മറുപടി. ഡി.എം.കെയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നുണ്ടെന്നും അടുത്ത ദിവസം ധാരണയിലെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഴഗിരി അറിയിച്ചു.
അതിനിടെ കമല്‍ഹാസെന്റ മക്കള്‍ നീതിമയ്യം കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചു. മക്കള്‍ നീതിമയ്യം ജനറല്‍ സെക്രട്ടറി സി.കെ. കുമാരവേലാണ് കോണ്‍ഗ്രസിനെ ചര്‍ച്ചക്ക് ക്ഷണിച്ചത്.
കോണ്‍ഗ്രസിനെയും ഇടതു പാര്‍ട്ടികളെയും സഖ്യത്തിലുള്‍പ്പെടുത്താന്‍ നേരത്തെയും കമല്ഹാസന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ശരത് കുമാറിെന്റ സമത്വമക്കള്‍ കക്ഷി, ഇന്ത്യ ജനനായകകക്ഷി തുടങ്ങിയ കക്ഷികളാണ് കമല്‍ഹാസനെ പിന്തുണക്കുന്നത്.

No comments