Breaking News

രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് കണ്ണൂരില്‍ സി പി എമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ധീരജ് കുമാര്‍

 


കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് കണ്ണൂരില്‍ സി പി എമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ധീരജ് കുമാര്‍. പി ജയരാജന് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ധീരജ് കുമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ അച്ചടക്ക നടപടി.


രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി ബിസിനസ് ചെയ്‌ത് ജീവിക്കാനാണ് ധീരജിന്റെ തീരുമാനം. സി പി എം പുറത്താക്കിയതിന് പിന്നാലെ പിന്തുണയുമായി കൂടുതല്‍ പേര്‍ ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്നും ധീരജ് പറഞ്ഞു.


പി ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരണങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇന്നലെ ധീരജ് സ്‌പോര്‍‌ട്‌സ് കൗണ്‍സിലില്‍ നിന്ന് രാജിവച്ചത്.

No comments