Breaking News

സിപിഎമ്മില്‍ പി ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി


 കണ്ണൂര്‍: സിപിഎമ്മില്‍ പി ജയരാജനെ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. സ്വാഭാവികമായും ഒരു പാര്‍ട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും എതിര്‍പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാല്‍ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഉറപ്പാണ് എല്‍ഡിഎഫ് എന്നാണ് പറയുന്നത്. എന്നാല്‍ എല്‍ഡിഎഫിന് ജയിലാണ് ഉറപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച്‌ ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാല്‍ അനൗദ്യോഗിക സംഭാഷണങ്ങളില്‍ ഇക്കാര്യം സ്ഥിരമായി കടന്ന് വരാറുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

No comments