കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് ഇതിനു പിന്നിൽ.. അങ്ങനെ ഒരു കത്ത് ഇല്ല.. പ്രതികരണവുമായി ധര്മജൻ.. പിന്നിൽ ഇവർ..
കോഴിക്കോട്: താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ യുഡിഎഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്തകളെ തള്ളി നടന് ധര്മജന് ബോള്‍ഗാട്ടി. ബാലുശേരിയില്‍ നിന്നുള്ള ഒരു നിയോജക മണ്ഡലം കമ്മിറ്റിയും കെപിസിസിക്ക് കത്ത് നല്‍കിയിട്ടില്ല. എല്ലാ ഭാരവാഹികളുമായും താന്‍ സംസാരിച്ചു. കത്തിനെ കുറിച്ച് അവര്‍ക്കാര്‍ക്കും അറിയില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കുത്തിത്തിരിപ്പുണ്ടാക്കുന്നവര് ആണ്. കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറായി താന്‍ നില്‍ക്കുകയാണെന്നും ധര്മജന് ബോള്‍ഗാട്ടി പറയുന്നു.
ധര്മജന് ബോള്‍ഗാട്ടിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്ന് യുഡിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നിലപാടെടുക്കുകയും അത് കത്തിലൂടെസംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു.
ബാലുശേരിയില്‍ ധര്മജന് മത്സരിക്കുന്നത് യുഡിഎഫിന് ക്ഷീണം വരുത്തുമെന്നും നടി ആക്രമിക്കപ്പെട്ട കേസ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ നടനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ സമര്‍പ്പിച്ച കത്തില്‍ നിയോജക മണ്ഡലം കമ്മിറ്റി ആശങ്കപ്പെടുന്നതായായിരുന്നു വാര്‍ത്തകള്‍.
അതേസമയം ധര്‍മജനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി നല്കുകയാണെങ്കില് വിജയം ഉറപ്പാണെന്നും നിയോജക മണ്ഡലം കമ്മിറ്റി പറയുന്നുണ്ട്. ബാലുശേരിയില്‍ ധര്മജന് മത്സരിക്കുമെന്നുള്ള സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ നടന് വിവിധ പരിപാടികളില്‍ പങ്കെടുക്കാനും പൊതുരംഗത്തുള്ള നിരവധി പേരുമായി സംവദിക്കാനും തുടങ്ങിയിരുന്നു. കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശേരിയില്‍ യുഡിഎഫിനായി കഴിഞ്ഞ തവണ മത്സരിച്ചത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു.

No comments