അധികാരത്തിന് വേണ്ടി പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ ഒഴിഞ്ഞുപോകുന്നതാണ് സൗകര്യമെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍
കണ്ണൂർ : അധികാരത്തിന് വേണ്ടി പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ ഒഴിഞ്ഞുപോകുന്നതാണ് സൗകര്യമെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. അവര്‍ പോയാല്‍ പാര്‍ട്ടിയുടെ ഭാരം ഒഴിഞ്ഞുവെന്ന് കരുതുമെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. കഴിഞ്ഞ ദിവസം വയനാട് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ സുധാകരനും മുരളീധരനേയും നേതൃത്വം ജില്ലയിലേക്ക് അയച്ചിരുന്നു.
'പാര്‍ട്ടിക്ക് അതൊക്കെ ഭാരങ്ങളാണ്. പാര്‍ട്ടിയുടെ ഭാരം ഒഴിഞ്ഞു. അധികാരത്തിന് വേണ്ടി പാര്‍ട്ടിക്കകത്ത് കെട്ടിമുട്ടി നില്‍ക്കുന്നവര്‍ ഒഴിഞ്ഞുപോകുന്നത് നമുക്ക് സൗകര്യമാണ്.

No comments