കെ.സുരേന്ദ്രന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ ആകെ ആശയക്കുഴപ്പം
കൊച്ചി : ബിജെപിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇ .ശ്രീധരനായിരിക്കുമെന്ന് സംസ്ഥാന പ്രസി്ഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടിയില്‍ ആകെ ആശയക്കുഴപ്പം. ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ തിരുത്ത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും മുരളീധരന് പറഞ്ഞു. താന്‍ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടില്ലെന്ന് സുരേന്ദ്രന് പറഞ്ഞതായും മുരളീധരന് അറിയിച്ചു.

No comments