പുതിയ വോട്ടര്‍മാര്‍ക്കുള്‍പ്പെടെ nvsp.in വഴി പേര് ചേര്‍ക്കാം
പാലക്കാട്: കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തെന്ന കാരണത്താല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടര്‍മാര്‍ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്‍്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്‍്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമാണ്. നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ല്‍ വോട്ടര്‍ പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
* പുതിയ വോട്ടര്‍മാര്‍ക്കുള്‍പ്പെടെ nvsp.in വഴി പേര് ചേര്‍ക്കാം
നാമനിര് ദേശ പത്രിക സമര് പ്പിക്കാനുള്ള അവസാന തിയ്യതിയുടെ 10 ദിവസം മുമ്ബ് വരെ വോട്ടര് പട്ടികയില് പേര് ചേര് ക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് മാര് ച്ച് 10 വരെ വോട്ടര് പട്ടികയില് പേര് ചേര് ക്കാന്‍ അവസരമുണ്ടാവും.

No comments