Breaking News

കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യചത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്-സോണ്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ.


 ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യചത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്-സോണ്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയനിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പുതിയ നിയന്ത്രണങ്ങളില്‍ ഇന്ത്യയില്‍ നിന്ന് സിഡ്‌നിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ 30 ശതമാനം കുറയ്ക്കും.


'ഞങ്ങള്‍ മഹാമാരിയ്ക്ക് നടുവിലായിരുന്നു. അതില്‍ നിന്ന് ഞങ്ങള്‍ വിജയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഫലപ്രദമായ അതിര്‍ത്തി ക്രമീകരണങ്ങള്‍ നടത്തുകയാണ്' മോറിസണ്‍ പറഞ്ഞു. ഇന്ത്യയെപ്പോലുള്ള സ്ഥലങ്ങളില്‍ നിന്ന് മടങ്ങിവരാനുള്ള അസങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments