Breaking News

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്.

 


തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


അതേസമയം കോവിഡ് കാരണം സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച മുതല്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.

No comments