Breaking News

യഥാര്‍ത്ഥ ഇരട്ടചങ്കന്‍ രമേശ് ചെന്നിത്തല തന്നെ..!! സര്‍ക്കാരിന്റെ കൊള്ള അഞ്ചുവര്‍ഷവും തടഞ്ഞു നിര്‍ത്തിയ പ്രതിപക്ഷ നേതാവിനെ പുകഴ്ത്തി കുറിപ്പ്..!! കരയും കടലും വില്‍ക്കാതെ കാത്ത ചെന്നിത്തല യഥാര്‍ത്ഥ ഇരട്ട ചങ്കന്‍.. രോമാഞ്ചം കൊള്ളിക്കുന്ന കുറിപ്പ്..

 


തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍്റെ ഓഫീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന രമേശ് ചെന്നിത്തലയെ പുകഴ്ത്തി സാമൂഹ്യ മാധ്യങ്ങളില്‍ കുറിപ്പ്. മുഖ്യമന്ത്രിയല്ല മറിച്ച്‌ പ്രതിപക്ഷ നേതാവാണ് യഥാര്‍ത്ഥ ഇരട്ട ചങ്കന്‍ എന്ന് തന്‍്റെ പ്രവര്‍ത്തിവഴി അദ്ദേഹം തെളിയിച്ചെന്നാണ് കുറിപ്പ് വ്യക്തമാക്കുന്നത്.


പ്രതിപക്ഷ നേതാവിന്‍്റെ കര്‍ത്തവ്യം അദ്ദേഹം കൃത്യമായി നിര്‍വഹിച്ചത് കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ബ്രുവറി വിഷയത്തില്‍ തുടങ്ങി ആഴക്കടലില്‍ വരെ എത്തി നില്‍ക്കുന്ന പ്രതിപക്ഷ നേതാവിന്‍്റെ ശ്രദ്ധേയമായ ഇടപെടലുകള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:


പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ 5വര്‍ഷം പൂര്‍ത്തിയാക്കുന്ന രമേശ് ചെന്നിത്തലയുടെ പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.


കേരളം ഒരുപാട് പ്രതിപക്ഷ നേതാക്കളേ കണ്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ ഖജനാവും, സമ്ബത്തും, കടലും, കായലും, ഭൂമിയും പ്രതിപക്ഷത്ത് ഇരുന്ന് സംരക്ഷിച്ച ഈ ജനനായകനു തുല്യം ഇദ്ദേഹം മാത്രം. 5 വര്‍ഷം മുഴുവന്‍ നീതിക്കും സത്യത്തിനും അഴിമതിക്കും എതിരായ പോരാട്ടം തന്നെ ആയിരുന്നു. ഈ പ്രതിപക്ഷ നേതാവിനു ഒരു പ്രത്യേകതയുണ്ട്. രക്ത രൂക്ഷിത സമരമോ, കലാപമോ, സംഘര്‍ഷമോ ഒന്നും ഇല്ലാതെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ പോലും വേട്ടയാടാന്‍ ഇട്ടു കൊടുക്കാതെ രമേശ് ചെന്നിത്തല അനവധി തവണ സംസ്ഥാന ഭരണം മാറ്റി മറിച്ചു. കേരള സര്‍ക്കാരിനെ തിരുത്തിച്ചു. അഴിമതി തടഞ്ഞു. പതിനായിര കണക്കിനു കോടികളുടെ അഴിമതിയാണ്‌ ഒറ്റയാള്‍ പോരാട്ടത്തിലൂടെ തടഞ്ഞത്


ബ്രൂവറിയില്‍ രമേശ് ചെന്നിത്തലയുടെ പോരാട്ടം ആയിരുന്നു കണ്ടത്. ആ അഴിമതി പദ്ധതി ഉപേക്ഷിച്ച്‌ പിണറായി സര്‍ക്കാര്‍ ജീവനും കൊണ്ടോടുകയായിരുന്നു. സ്പ്രിംഗളര്‍ ഇടപാട് പുറത്ത് കൊണ്ടുവന്നപ്പോള്‍ എല്ലാവരും പരിഹസിച്ചു. രാവിലെ വന്നിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതല്ല പ്രതിപക്ഷത്തിന്റെ പണി എന്നായിരുന്നു സ്പ്രിംഗര്‍ അഴിമതി പുറത്ത് വിട്ടപ്പോള്‍ കെ സുരേന്ദ്രന്റെ പോലും ആദ്യ പ്രതികരണം വന്നത്. പിന്നീട് നടന്നത് കേരളം കണ്ടതാണ്‌. രമേശ് ചെന്നിത്തലയുടെ മുന്നില്‍ കൈ കൂപ്പി മുട്ടില്‍ ഇഴയുന്ന സര്‍ക്കാരിനെ പോലെ സ്പ്രിംഗര്‍ ഇടപാട് ഉപേക്ഷിച്ച്‌ കേരള സര്‍ക്കാര്‍ ജീവനും കൊണ്ടോടി.


340 ലക്ഷം ജനങ്ങളുടെ ജീവിത വിവരങ്ങളും സ്വകാര്യതക്കും ആണ്‌ അവിടെ രമേശ് ചെന്നിത്തല കാവലാളായത് നിയമസഭയിലെ ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം, ജനാധിപത്യ പ്രക്രിയയില്‍ ഇത്രയധികം വ്യക്തതയോടെയും കൃത്യതയോടെയും ശക്തമായ പ്രതിഷേbധം തീര്‍ത്തു ജനങ്ങളോടൊപ്പം നിന്നു അവര്‍ക്കായി ശബ്ദിച്ച മറ്റൊരു നേതാവുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല പി.ടി ചാക്കോ മുതല്‍ ഇങ്ങോട്ടു ഇതുവരെ ഇത്തരമൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ല, PR ഏജന്‍സികളോ വാഴ്ത്തുപാട്ടുകാരോ ശക്തമായ സൈബര്‍ പോരാളികളോ കൂട്ടിനില്ലാതെ ഒരു ഒറ്റയാള്‍ പോരാട്ടം നടത്തിയ മനുഷ്യനാണിത്, കേരളംഇദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.


 


എനിക്കു ശരിക്ക്കും തോന്നിയത് ഇദ്ദേഹം ഒരു ഒറ്റയാള്‍ പോരാളിയാണെന്നാണ്, ഓരോ ആരോപണങ്ങള്‍ മറനീക്കി കൊണ്ടു വരുമ്ബോഴും ട്രോളുകളായും, ആക്രമണപോസ്റ്റുകളായും ഇടതു സൈബര്‍ പോരാളികള്‍ അദ്ദേഹത്തെ ആക്രമിച്ചു വീഴ്ത്തികൊണ്ടിരുന്നു, കൂടെ പോരാടാന്‍, കൈ പിടിക്കാന്‍ ചുറ്റുമുണ്ടാവേണ്ടിയിരുന്നവര്‍ പോലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല എങ്കിലും തിരിഞ്ഞു നോക്കാതെ തന്റെ കരുത്തില്‍ മാത്രം ആശ്രയിച്ചു മുന്നേറിയ ആള്‍, ഒരു പക്ഷേ സംസ്‍കാരിക നായകരോ, മാധ്യമ സഹായമോ, ശക്തമായ ജനപിന്തുണയോ ഒന്നും ലഭിച്ചില്ലായെങ്കില്‍ കൂടി ആദ്യം പുച്ഛിച്ചവരും പരിഹാസിച്ചവരും പതുക്കെ തിരിച്ചറിയുകയായിരുന്നു രമേശ്‌ ചെന്നിത്തല എന്ന പച്ചയായ മനുഷ്യനെ, ആരാണ് യഥാര്‍ത്ഥ നായകന്‍, ആരാണ് കാപ്റ്റന്‍ ആരാണ് യഥാര്‍ത്ഥ ഇരട്ട ചങ്കന്‍ എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ മലയാളി ഇന്ന് മാറ്റി പറഞ്ഞു പോവും,ജനങ്ങളുടെ നികുതി പണമെടുത്തു വാഴ്ത്തുപാട്ടുകാരെ പോറ്റാതെ പച്ചക്ക് നിന്നു ജനാധിപത്യത്തിന്റെ കവലളായി മാറിയ ഇദ്ദേഹമാണ് യഥാര്‍ത്ഥത്തില്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത്.


ട്രോളുകളിലൂടെയും പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും അതിശക്തമായി ആക്രമിക്കപ്പെട്ടപ്പോഴും കാല്‍ ചുവടൊന്നു പിഴക്കാതെ, ഒന്നു പോലും പതറാതെ ഊര്‍ജസ്വലനായി അവഹേളിച്ചവരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ആര്‍ക്കും തിരുത്താന്‍ കഴിയാത്തതെന്നഹങ്കരിച്ച പിണറായിയുടെ ധാര്‍ഷ്ട്യം വീണ്ടും വീണ്ടും തിരുത്തപ്പെട്ടു, അഴിതിയിലും, സ്വജന പക്ഷപാതത്തിലും മുങ്ങി കുളിച്ചു പോയേക്കാവുമായിരുന്ന പിണറായി സര്‍ക്കാരിന് കൂച്ചുവിലങ്ങിട്ടത് ഈ ചെറിയ മനുഷ്യന്റെ വലിയ പോരാട്ടമാണെന്ന് പറയാതെ വയ്യാ.


പല തരത്തില്‍ ഉള്ള strategical attack കളാണ് പ്രതി പക്ഷ നേതാവിന് നേരിടേണ്ടി വന്നത് ഒരിക്കല്‍ തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞാല്‍ പിന്നെ ജനഹിതത്തിന്റെ കാവലാളാകുക തിരഞ്ഞെടുക്കപ്പെട്ട ആ സര്‍ക്കാര്‍ മാത്രമല്ല, ഒരു പക്ഷേ അതിലുപരി പ്രതിപക്ഷം കൂടിയാണ് അതായതു ഭരണം ലഭിക്കാത്തപ്പോഴും പ്രതിപക്ഷം ജനകീയ അധികാരത്തിനു പുറത്തല്ല, അതിനകത്തു തന്നെയാണ് വി യോജിപ്പുകളുടെ പ്രാതിനിധ്യം തുടര്‍ന്നപ്പോഴും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ എന്തിനും ഏതിനും ഉടക്ക് വച്ച ഒരു പ്രതിപക്ഷ നേതാവല്ല ചെന്നിത്തല എന്നുറപ്പിച്ചു പറയുവാന്‍ കഴിയും.


പ്രളയസമയത്തു മലയാളി പകച്ചു നിന്നപ്പോള്‍ ഭരണപക്ഷത്തോട് കൈകോര്‍ത്തു മുഖ്യമന്ത്രിയോടൊപ്പം നിലനിന്ന, caaക്കെതിരായ പ്രമേയം പാസ്സാക്കിയപ്പോഴും രാഷ്ട്രീയ എതിര്‍പ്പുകളില്‍ നിന്നു കൊണ്ട് തന്നെ ഭരണ പക്ഷത്തോട് ചേര്‍ന്ന ഒരു പ്രതിപക്ഷ നന്മയാണ് നമുക്ക് കാണുവാന്‍ കഴിഞ്ഞത് അധികാരം മാത്രം ലക്ഷ്യം വച്ചുളള പൈങ്കിളി ആരോപണങ്ങളായിരുന്നില്ല ഉയര്‍ത്തപ്പെട്ടത്, സമഗ്ര ജനനന്മലക്ഷ്യം വച്ചു സമൂഹത്തിനോടും ജനങ്ങളോടുമുള്ള പ്രതിപക്ഷ ധര്‍മം കൃത്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍, ഒന്നു കൂടി പറഞ്ഞു വക്കട്ടെ മാധ്യമ ങ്ങളുടെ പുകമറക്കപ്പുറത്തു, കൃത്വമമായി സൃഷ്ടിക്കപ്പെടുന്ന സ്തുതിപാടലുകള്‍ കപ്പുറത്തു എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും നിങ്ങളാണ് യഥാര്‍ത്ഥ ഇരട്ട ചങ്കന്‍ എന്ന്, അര്‍ഹമായ അഭിനന്ദനങ്ങള്‍ക്കു വേണ്ടി കാക്കാതെ, പരിഹാസങ്ങള്‍ക്കിടയിലും അകമഴിഞ്ഞ അല്‍മാര്‍ത്ഥയോടെ ജനപക്ഷ വിയോജിപ്പുകള്‍ തുടര്‍ന്ന നിങ്ങള്‍ ജനങ്ങളെ ജയിപ്പിച്ചു എന്നെ പറയാനാവൂ,


വിഖ്യാതനായ അര്‍ഥര്‍ സ്കോപ്നര്‍ പറഞ്ഞത് പോലെ All truth paases through three three stages, first it is ridiculed, second it is violently opposed, third it is widely accepted as being self evident….

No comments