Breaking News

സംസ്ഥാനത്ത് ഓക്സിജന്‍ ദൗര്‍ലഭ്യം ഇല്ലാത്ത സാഹചര്യത്തില്‍ അത് സംബന്ധിച്ച്‌ ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്സിജന്‍ നല്‍കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിച്ച്‌ മുഖ്യമന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജന്‍ ദൗര്‍ലഭ്യം ഇല്ലാത്ത സാഹചര്യത്തില്‍ അത് സംബന്ധിച്ച്‌ ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്സിജന്‍ നല്‍കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ സംസ്ഥാനത്തെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന തരത്തില്‍ നാം കഴിവ് നേടിയെന്ന മിഥ്യാധാരണ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ആവശ്യം കഴിച്ച്‌ മിച്ചമുണ്ടെങ്കില്‍, അപകടം വരാന്‍ ഇടയില്ല എന്ന ഉറപ്പുണ്ടെങ്കില്‍, മിച്ചം വരുന്ന ഓക്സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പുണ്ടാകില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

No comments