കോവിഡ് രോഗികള്‍ക്കായി മെഡിക്കല്‍ ഉപദേശക ഹൈല്‍പ് ലൈന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കായി മെഡിക്കല്‍ ഉപദേശക ഹൈല്‍പ് ലൈന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഹെല്‍പ് ലൈന്‍ തുടങ്ങിയ കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നടപടി.
ഇന്ത്യ ഒരുമിച്ച് സ്വന്തം ജനങ്ങളെ സഹായിക്കേണ്ട സമയമാണിത്. ഹലോ ഡോക്ടര്‍ എന്ന പേരില്‍ മെഡിക്കല്‍ അഡ്വൈസറി ഹൈല്‍പ് ലൈനിന് തുടക്കം കുറിക്കുകയാണ്. സഹായം വേണ്ടവര്‍ +919983836838 എന്ന നമ്ബറില്‍ വിളിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഡോക്ടര്‍മാരോട് എ.ഐ.സി.സിയുടെ ഹലോ ഡോക്റിെന്റ ഭാഗമാവാന്‍ അഭ്യര്‍ഥിക്കുകയാണ്.

No comments