Breaking News

ലക്ഷദ്വീപിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത്​ മുന്നോട്ട്​ പോകുമെന്ന്​ ബി.ജെ.പി ദേശീയ നേതൃത്വം

 


ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത്​ മുന്നോട്ട്​ പോകുമെന്ന്​ ബി.ജെ.പി ദേശീയ നേതൃത്വം. ദ്വീപ്​ ജനതയുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന്​ ബി.ജെ.പി ഉപാധ്യക്ഷനും ലക്ഷദ്വീപിന്‍റെ ചുമതലയുള്ള നേതാവുമായ​ എ.പി അബ്​ദുല്ലകുട്ടി പറഞ്ഞു. രാജിവെച്ച ബി.ജെ.പി നേതാക്കള്‍ മുമ്ബും രാജിവെച്ചവരാണെന്നും അദ്ദേഹം വ്യക്​തമാക്കി. ലക്ഷദ്വീപില്‍ നിന്നുള്ള ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ അബ്​ദുല്ലകുട്ടി നിലപാട്​ അറിയിച്ചത്​.

അതേസമയം, ലക്ഷദ്വീപില്‍ കൂടുതല്‍ കടുത്ത നടപടികളുമായി അഡ്​മിനിസ്​ട്രേറ്റര്‍ മുന്നോട്ട്​ പോവുകയാണ്​. 200ഓളം താല്‍കാലിക ജീവനക്കാരെ അഡ്​മിനിസ്​ട്രേറ്റര്‍ പിരിച്ചുവിട്ടു.

No comments