Breaking News

ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ കഴിയും; കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകണമെന്ന് രാഹുല്‍ ഗാന്ധി..!! ചൗഹാൻ കമ്മിറ്റിക്ക് മുന്നേ വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി എംപി..

 


തിരുവനന്തപുരം: ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ചു. ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ സുധാകരന് കഴിയും. സോണിയ ഗാന്ധിയെ അദ്ദേഹം കാര്യങ്ങള്‍ ധരിപ്പിച്ചു. കെ സുധാകരനുമായി അദ്ദേഹം ആശയവിനിമയം നടത്തി.


അതേസമയം ഗ്രൂപ്പുകളുടെ സമ്മര്‍ദത്തില്‍ രാഹുലിന് അതൃപ്തിയുണ്ട്. മത്സരിക്കണമെന്ന നിര്‍ദേശം മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസരിച്ചില്ലെന്നും രാഹുല്‍. കേരളത്തിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പുകളാണെന്ന് അശോക് ചവാന്‍ സമിതിയെ രാഹുല്‍ ഗാന്ധി അറിയിച്ചു. ഗ്രൂപ്പുകളുടെ സമ്മര്‍ദം കെപിസിസി അധ്യക്ഷ പദവിയില്‍ ഉടലെടുത്തതോടെയാണ് രാഹുലിന്റെ ഇടപെടല്‍.


അതേസമയം തങ്ങളോട് മുല്ലപ്പള്ളി സഹകരിക്കുന്നില്ലെന്നും കമ്മിറ്റി അറിയിച്ചു.


കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ത​ന്‍റെ നി​ല​പാ​ട് സോ​ണി​യ ഗാ​ന്ധി​യെ ക​ത്ത് മു​ഖേ​ന നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ അ​ധ്യ​ക്ഷ​നെ നി​യ​മി​ക്കു​ന്ന​തു​വ​രെ കെ​യ​ര്‍​ടേ​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.


സോ​ണി​യ ഗാ​ന്ധി​ക്ക് വീ​ണ്ടും ക​ത്തെ​ഴു​തി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണ്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും വ​ള​രെ കൃ​ത്യ​മാ​യി സോ​ണി​യ ഗാ​ന്ധി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന ദുഃ​ഖ​വും വേ​ദ​ന​യും മ​ന​സി​ലു​ണ്ട്. അ​തു​കൊ​ണ്ട് പ​രാ​ജ​യ​ത്തി​ന്‍റെ പ​രി​പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു. ഉ​ത്ത​ര​വാ​ദി​ത്തം ആ​രു​ടെ​യെ​ങ്കി​ലും ത​ല​യി​ല്‍​വെ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.


അ​ശോ​ക് ച​വാ​ന്‍ ക​മ്മി​ഷ​നെ ബ​ഹി​ഷ്‌​ക​രി​ച്ചു എ​ന്ന വാ​ര്‍​ത്ത​യോ​ടും മു​ല്ല​പ്പ​ള്ളി പ്ര​തി​ക​രി​ച്ചു. അ​ശോ​ക് ച​വാ​നെ​യും ആ ​ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​യും വ​ര്‍​ഷ​ങ്ങ​ളാ​യി അ​റി​യാം. ക​മ്മി​ഷ​ന്‍ മു​ന്‍​പാ​കെ വ​ന്ന് ഒ​രു പു​തി​യ കാ​ര്യം പ​റ​യാ​നി​ല്ലെ​ന്ന് ച​വാ​നെ അ​റി​യി​ച്ചി​രു​ന്ന​താ​യും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

No comments