'തമ്മിലടിക്ക് തീരുമാനമായോ..?? '; പ്രിയങ്ക ഗാന്ധിയുമായി സിധു കൂടിക്കാഴ്ച നടത്തി.. ക്യാപ്റ്റനുമായി..
ന്യൂഡല്‍ഹി:പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നവജ്യോത് സിംഗ് സിധു ബുധനാഴ്ച ദില്ലിയിലെത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സിധു അറിയിച്ചിരുന്നെങ്കിലും അങ്ങനെയൊരു തീരുമാനമില്ലെന്ന് രാഹുല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമുള്ള ചിത്രം സിധു പങ്കുവെച്ചത്.
മൂന്നുമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. ചര്‍ച്ച ഫലം ചെയ്തെന്നാണ് വിവരം.നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിലെ പാളയത്തില്‍ പട കോണ്‍ഗ്രസിന് തലവേദന ആയിരുന്നു.വിഭാഗീയത അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി മൂന്നംഗ സമിതി രൂപവല്‍കരിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഒരുകാലത്ത് അമരീന്ദര്‍ സിങിെന്റ വലംകൈയായിരുന്ന സിധു പക്ഷേ, ഇപ്പോള്‍ ക്യാപ്റ്റെന്റ നിശിത വിമര്‍ശകനാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ക്യാപ്റ്റനെതിരെ മുനകൂര്‍ത്ത 'സിക്സറുകള്‍' തൊടുത്തുവിടുകയാണ് മുന്‍ ഒാപണിങ് ബാറ്റ്സ്മാന്. തെന്റ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആക്രമണങ്ങളിലധികവും. കോണ്‍ഗ്രസിെന്റ സമുന്നത നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം നില്‍ക്കുന്ന പടം കവര്‍ ചിത്രമാക്കിയ തെന്റ അക്കൗണ്ടില്‍നിന്നാണ് അമരീന്ദറിനെതിരെ സിധു പൊള്ളുന്ന ഷോട്ടുകളുതിര്‍ക്കുന്നത്.
ദിവസവുമെന്ന പോെല അമരീന്ദറിനെ ഉന്നമിട്ട് സിധു ട്വീറ്റ് ചെയ്യുന്നുണ്ട്. അച്ചടക്ക ലംഘനത്തിന് സിധുവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ഏഴു മന്ത്രിമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായി, പഞ്ചാബിെന്റ ബോധ്യം പാര്‍ട്ടി ലൈനിനും അപ്പുറത്താ െണന്നും അണികളുടെ ചുമലിലേറിയുള്ള ഈ ആക്രമണം നിര്‍ത്തണമെന്നും സിധു അമരീന്ദറിനെതിരെ ട്വീറ്റ് െചയ്തിരുന്നു. തീപ്പൊരി പ്രസംഗകനായ സിധു പഴഞ്ചൊല്ലുകളും നാടന്‍ ശൈലികളും കവിതാ ശകലങ്ങളുമൊക്കെ േചര്‍ത്താണ് വിമര്‍ശനങ്ങള്‍ക്ക് എരിവു പകരുന്നത്.
അമൃത്സര്‍ ഈസ്റ്റ് നിയോജക മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയായ സിധു ഈ കലാപങ്ങള്‍ക്കുപിന്നാലെ ബി.ജെ.പിയിലേക്കോ എ.എ.പിയിലേക്കോ ചേക്കേറുമോ എന്ന ചോദ്യവും ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നിരുന്നു. ഇടഞ്ഞുനില്‍ക്കുന്ന സിധുവുമായി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവയെല്ലാം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. എന്നാല്‍, തെന്റ അടുത്ത നീക്കം എന്താണെന്ന് ആരോടും സിധു വെളിപ്പെടുത്തിയിട്ടില്ല. ബി.ജെ.പിയില്‍ ചേരാനിടയില്ലെന്നാണ് സിധുവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സിധു 2004ലും 2009ലും അമൃത്സര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചിരുന്നു. 2016ല്‍ രാജ്യസഭാ അംഗമായതിന് പിന്നാലെ ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് 'ആവാേസ പഞ്ചാബ്' എന്ന രാഷ്ട്രീയ മുന്നണിയുണ്ടാക്കി. 2017 ജനുവരിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അമൃത്സര്‍ ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ മത്സരിച്ചത്. 42,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അമരീന്ദര്‍ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയാവുകയും ചെയ്തു. 2019 ജൂലൈയില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കുകയും ചെയ്തു.

No comments