കോവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനം.
തിരുവനന്തപുരം; കോവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനം. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഒരാഴ്ചത്തെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുക. അതായത് തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടിപിആര്‍ കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതാണ്.

No comments