കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഉടന്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഉടന്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇടവേളകളുടെ ദൈര്‍ഘ്യം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് ആശങ്ക ഉയരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ മാറ്റം വേണ്ടെന്ന കേന്ദ്ര തീരുമാനം പുറത്തുവന്നത്. എന്നാല്‍ ഇടവേളകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്ന കാര്യത്തില്‍ ഭാവിയില്‍ അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ സൂചിപ്പിച്ചു. ഇന്ത്യയില്‍, രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാല് മുതല്‍ ആറ് ആഴ്ച വരെയായിരുന്നു, പിന്നീട് ആറ് മുതല്‍ എട്ട് ആഴ്ചവരെയാക്കി വര്‍ദ്ധിപ്പിച്ചു, ഇപ്പോള്‍ 12-16 ആഴ്ചയാണ്.
ഒരു ദിവസം 1.25 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അടുത്ത മാസം 20-22 കോടി ഡോസുകള്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. "സമ്ബദ്‌വ്യവസ്ഥ തുറക്കുന്നതിനും രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനും ദ്രുത വാക്സിനേഷന്‍ എന്നത് പരമപ്രധാനമാണ്.

No comments