കൊവിഡ് വൈറസിന്റെ ഗുരുതര വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തീരുമാനം
പത്തനംതിട്ട: കൊവിഡ് വൈറസിന്റെ ഗുരുതര വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തീരുമാനം. പ്രത്യേകസംഘം നാളെ സ്ഥലത്ത് സന്ദര്‍ശനം നടത്തും. കടപ്രയില്‍ പരിശോധന ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ ആശങ്കയ്ക്ക് സ്ഥാനമില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
സംസ്ഥാനത്ത് ആദ്യമായി പാലക്കാടും പത്തനംതിട്ടയിലും കൊവിഡിന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ കടപ്ര പഞ്ചായത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച്,വ്യാപകമായ പരിശോധന നടത്തും.

No comments