Breaking News

സുധാകരനുമായി ഇപ്പോള്‍ നടക്കുന്ന വാക്‌പോരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പ്രതികരിക്കില്ല

 


തിരുവനന്തപുരം: കെ. സുധാകരനുമായി ഇപ്പോള്‍ നടക്കുന്ന വാക്‌പോരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പ്രതികരിക്കില്ല എന്ന് അറിയിച്ചു. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം എടുത്തിരിക്കുന്നത്. ഇതേസമയം സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാന്‍ സി.പി.എം. നേതൃത്വം തീരുമാനം എടുത്തിട്ടുണ്ട്.

കെ സുധാകരന് എതിരായ വിഷയത്തില്‍ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഉള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാര്‍ത്താസമ്മേളനത്തില്‍ വിശദമായി പറഞ്ഞു കഴിഞ്ഞു. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയത്.

No comments