കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് ജൂലൈ 31 ശനിയാഴ്ച അവസാനിക്കും.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് ജൂലൈ 31 ശനിയാഴ്ച അവസാനിക്കും. കുവൈത്ത് അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്ക് ആഗസ്റ്റ് ഒന്നുമുതല്‍ കുവൈത്തിലേക്ക് വരാം. അംഗീകൃത വാക്സിന് രണ്ട് ഡോസ് എടുത്തിരിക്കണമെന്നും കുവൈത്തില്‍ ഇഖാമയുണ്ടായിരിക്കണമെന്നുമാണ് പ്രവേശനത്തിന് നിബന്ധന വെച്ചിട്ടുള്ളത്.
യാത്രക്ക് 72 മണിക്കൂര്‍ മുമ്ബ് സമയപരിധിയില്‍ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം. ഫൈസര്‍, മോഡേണ, ആസ്ട്രസെനക, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്സിന് ഒറ്റ ഡോസ് ആണ്.

No comments