ജെ.ഡി.എസിനെ പ്രശംസിച്ച് ബി.ജെ.പി നേതാവിെന്റ മകളുടെ ട്വീറ്റ്..
ബംഗളൂരു: കര്‍ണാടക ബി.ജെ.പിയില്‍ മുഖ്യമന്ത്രിമാറ്റം അടക്കമുള്ള നിര്‍ണായക രാഷ്ട്രീയ നീക്കം നടക്കുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടിയെ പുകഴ്ത്തി ബി.ജെ.പി നേതാവിെന്റ മകളുടെ ട്വീറ്റ്. അന്തരിച്ച കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന എച്ച്.എന്‍. അനന്ത്കുമാറിെന്റയും ബി.ജെപി കര്‍ണാടക ഉപാധ്യക്ഷ തേജസ്വിനി അനന്ത്കുമാറിെന്റയും മകള്‍ വിജേതയാണ് ജെ.ഡി^എസിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്.
'എന്തുകൊണ്ടാണ് കര്‍ണാടക രാഷ്ട്രീയം ഇത്ര ശ്രദ്ധേയമാവുന്നത്? ജെ.ഡി^എസ് ഇപ്പോഴും വളരെ ശക്തമായ രാഷ്ട്രീയകക്ഷിയാണ്..' എന്നായിരുന്നു ട്വീറ്റ്. അനന്ത്കുമാറിെന്റ മരണശേഷം അദ്ദേഹത്തിെന്റ കുടുംബത്തെ ബി.ജെ.പി ദേശീയ നേതൃത്വം തഴഞ്ഞെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടിയെ പ്രശംസിച്ച് മകള്‍ വിജേതയുടെ ട്വീറ്റ് വരുന്നത്.
വിജേതയുടെ ട്വീറ്റിനെ സ്വാഗതം ചെയ്ത് ജെ.ഡി^എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും തേജസ്വിനി അനന്ത്കുമാര്‍ ജെ.ഡി^എസില്‍ ചേരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നതായും കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരെഞ്ഞടുപ്പില്‍ തേജസ്വിനി അനന്ത്കുമാറിെന്റ സ്ഥാനാര്‍ഥിത്വ നിഷേധവും വിജേതയുടെ ട്വീറ്റിനെ തുടര്‍ന്ന് ചര്‍ച്ചയായിട്ടുണ്ട്. അനന്ത്കുമാറിെന്റ മരണശേഷം ബംഗളൂരു സൗത്ത് ലോക്സഭ മണ്ഡലത്തില്‍ തേജസ്വിനിയെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചതെങ്കിലും നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരം യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയെ ബി.ജെ.പി നിര്‍ത്തുകയായിരുന്നു.
എന്നാല്‍, കര്‍ണാടകയില്‍നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രിയായിരുന്ന സുരേഷ് അംഗദി കോവിഡ് ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചപ്പോള്‍ അദ്ദേഹത്തിെന്റ ബെളഗാവി സീറ്റില്‍ ഭാര്യ മംഗള അംഗദിയെയാണ് മത്സരിപ്പിച്ചത്.

No comments