Breaking News

മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും ഒ​പ്പം നി​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ താ​ന്‍ ഇ​തി​ന​കം ജ​യി​ലി​ലാ​കു​മാ​യി​രു​ന്നെ​ന്ന് ഗൗ​രി​ന​ന്ദ​ന.

 


ച​ട​യ​മം​ഗ​ലം: മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും ഒ​പ്പം നി​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ താ​ന്‍ ഇ​തി​ന​കം ജ​യി​ലി​ലാ​കു​മാ​യി​രു​ന്നെ​ന്ന് ഗൗ​രി​ന​ന്ദ​ന. ബാ​ങ്കി​നു മു​ന്നി​ല്‍ ക്യൂ ​നി​ന്ന​വ​ര്‍​ക്ക് പെ​റ്റി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം ന​ട​ക്കു​മ്ബോ​ള്‍ 'എ​ന്താ​ണ് പ്ര​ശ്നം'​എ​ന്നു ചോ​ദി​ച്ച​തു മു​ത​ലാ​ണ് പ്ര​ശ്​​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചി​ല്ലെ​ന്നു പ​റ​ഞ്ഞ് ഗൗ​രി​ക്കും പെ​റ്റി ചു​മ​ത്തി നോ​ട്ടീ​സ് ന​ല്‍​കി.

പ്ര​തി​ഷേ​ധി​ച്ച​പ്പോ​ള്‍ ജാ​മ്യ​മി​ല്ലാ വ​കു​പ്പു ചു​മ​ത്തി ച​ട​യ​മം​ഗ​ലം പൊ​ലീ​സ് കേ​സു​മെ​ടു​ത്തു. പൊ​ലീ​സി​െന്‍റ ഔ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക്​ പേ​ജി​ല്‍ വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നി​റ​ഞ്ഞ​പ്പോ​ള്‍ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് ചു​മ​ത്തി​ല്ലെ​ന്നും ജാ​മ്യം ല​ഭി​ക്കു​ന്ന കേ​ര​ള പൊ​ലീ​സ് ആ​ക്‌ട് 117(ഇ) ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ക്കു​ന്ന​തെ​ന്നും പൊ​ലീ​സ് തി​രു​ത്തി.

No comments