Breaking News

കോവിഷീല്‍ഡ്​ വാക്​സിന്‍ രോഗബാധയും മരണനിരക്കും വലിയ തോതില്‍ കുറക്കുന്നതായി ആംഡ്​ ഫോഴ്​സസ്​ മെഡിക്കല്‍ സര്‍വീസസിന്‍റെ പഠനം


 ന്യൂഡല്‍ഹി: കോവിഷീല്‍ഡ്​ വാക്​സിന്‍ രോഗബാധയും മരണനിരക്കും വലിയ തോതില്‍ കുറക്കുന്നതായി ആംഡ്​ ഫോഴ്​സസ്​ മെഡിക്കല്‍ സര്‍വീസസിന്‍റെ പഠനം. കോവിഷീല്‍ഡ്​ വാക്​സിന്‍ പുതുതായി രോഗം സ്​ഥിരീകരിക്കുന്നത്​ 93 ശതമാനവും മരണനിരക്ക്​ 98 ശതമാനവും കുറക്കുന്നതായി പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

ഇന്ത്യന്‍ സായുധ സേനയി​െല 15.95 ലക്ഷം ആരോഗ്യപ്രവര്‍ത്തകരുടെയും മുന്‍നിര കോവിഡ്​ പോരാളികളെയും മുന്‍നിര്‍ത്തിയാണ്​ പഠന റിപ്പോര്‍ട്ട്​. ജനുവരി 16നാണ്​ രാജ്യത്ത്​ വാക്​സിന്‍ യജ്ഞം തുടങ്ങിയത്​. മുന്‍നിര കോവിഡ്​ പോരാളികളായ 15.95 ലക്ഷം പേരെ​​ ആദ്യം വാക്​സിനേഷന്​ വിധേയമാക്കിയിരുന്നു​.

'പുതുതായി രോഗം ബാധിക്കുന്നത്​ 93 ശതമാനവും മരണനിരക്ക്​ 98 ശതമാനവും കുറയുന്നതായി പഠനം കണ്ടെത്തി.'

No comments