കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി എസ് യെദിയൂരപ്പ, ധര്‍മ്മേന്ദ്രപ്രധാന്‍ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ ചര്‍ച്ച തുടരുകയാണ്. മന്ത്രിസഭാ പുനസംഘടനയില്‍ കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും യെദിയൂരപ്പയുടെ അനുഗ്രഹമുണ്ടെന്നും ബൊമ്മയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കര്‍ണാടക ബിജെപിക്ക് ഇത് തലമുറമാറ്റം. 78-കാരനായ യെദിയൂരപ്പയ്ക്ക് പകരം 61-കാരനായ പുതിയ മുഖ്യമന്ത്രി. അടുത്ത വിശ്വസ്തന്‍റെ കൈയ്യില്‍ ഭരണം സുരക്ഷിതമെന്ന കണക്കുകൂട്ടലിലാണ് യെദിയൂരപ്പ.

No comments