ജാര്‍ഖണ്ഡ് മന്ത്രിസഭ അട്ടിമറിക്കനുള്ള നീക്കം മുളയിലേ നുള്ളി കോൺഗ്രസ് സർക്കാർ..!! മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് ചിലര്‍ വന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ..
റാഞ്ചി: ജാര്‍ഖണ്ഡിലെ ജെഎംഎം-കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ മന്ത്രിസ്ഥാനവും 50 കോടി രൂപയും വാഗ്ദാനം ചെയ്ത് ചിലര്‍ സമീപിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ നമാന്‍ ബിക്സാല് കൊങ്കാരി ആരോപിച്ചു. ഇവര്‍ ബിജെപിക്കാരാണോ എന്നതില്‍ ഉറപ്പില്ലെങ്കിലും ബിജെപി നേതാവ് ബാബുലാല്‍ മറാണ്ടിയുടെ പേരു പറഞ്ഞതായും കൊങ്കാരി കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ കള്ളി വെളിച്ചത്തായെന്ന് കോണ്‍ഗ്രസും ജെഎംഎമ്മും ആരോപിച്ചു. ആരോപണം നിഷേധിച്ച മറാണ്ടി ഇതിനെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി മൂന്നു പേരെ റാഞ്ചി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

No comments